ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിക്കിടെ വൻ ദുരന്തം. വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചു. ......
ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ആൻഡമാൻ കടലിൽ വൻതോതിലുള്ള ൽ പ്രകൃതിവാതക സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി എക്സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണത്തിന് വലിയ ഉത്തേജനമാകുമെന്നും ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടുന്നു. ......
ജാതി സെൻസസ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ അടുത്തമാസം ഏഴിന് പൂർത്തിയാക്കുമെന്നും തിയ്യതി നീട്ടുന്ന പ്രശ്നമില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഈ മാസം
22ന് ആരംഭിച്ച സർവ്വേ നടപടികൾ സാങ്കേതിക പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും മൂലം പലേടത്തും ഒച്ചിഴയുമ്പോലെയാണ് നീങ്ങുന്നത്. ......
ന്യൂഡൽഹി: ഒഴിപ്പിക്കൽ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് ഒരു വാടകക്കാരനെ സുപ്രീം കോടതി തിഹാർ ജയിലിലേക്ക് അയച്ചു. 2025 മാർച്ച് 31-നകം കെട്ടിടം ഒഴിയാൻ വാടകക്കാരന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ......
ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. വ്യാജവും അവ്യക്തവുമായ പരാതികൾ കുടുംബങ്ങളെ തകർക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
യഥാർത്ഥ പീഡനത്തിന് ഇരയാകുന്നവർക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ......
മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു. ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപത്തുവെച്ച് ഇക്കഴിഞ്ഞ 24നാണ് സംഭവം. കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവരാണ് മർദ്ദനത്തിനിരയായത്. ......
വിശാഖപട്ടണം അനന്തപൂരിൽ അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്കൂളിലെത്തിയത്.കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിന് കളിക്കാനായി ഇറങ്ങി. ......
ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ......
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്ട്ട്.
ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
എടിഎം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അടുത്ത ബോർഡ് മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
അടുത്ത മാസം ആദ്യ പകുതിയോടെയായിരിക്കും യോഗം നടക്കുക.
ഈ സംവിധാനം നടപ്പിലാക്കുന്നതോടെ പണം പിൻവലിക്കാൻ ഇനി ഓൺലൈൻ ക്ലെയിം സമര്പ്പിക്കേണ്ടതില്ല. ......
ധർമ്മസ്ഥലയിലെ വിവാദപുരുഷനായ ചിന്നയ്യ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നതിന് മുമ്പ് ആ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. ഇക്കൊല്ലം മെയ് അഞ്ചിനാണ് അയാൾ റിട്ട് ഹരജി നൽകിയത്. ......